Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Location

Thrissur

അ​ഗ്‌​നിര​ക്ഷാനി​ല​യ​ത്തി​ന് ഇ​നി​യും സ്ഥ​ലംല​ഭി​ച്ചി​ല്ല

ചാല​ക്കു​ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​ഗ്നിര​ക്ഷാ​നി​ല​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ഫ​ണ്ട് വ​ർ​ഷ​ങ്ങളാ​യി നീ​ക്കി​വയ്ക്കു​ക പ​തി​വാ​ണ്. എ​ന്നാ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള​ള സ്ഥ​ലം ഇ​നി​യും ല​ഭി​ച്ചി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ അ​ഗ്‌​നി​ര​ക്ഷാ നി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

1989 എ​പ്രി​ൽ 14ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രാ​ണ് അ​ഗ്നി ര​ക്ഷാ നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തു​മൂ​ലം വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. മു​ൻ​വ​ശ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് വാ​ഹ​നങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ വേ​ണ്ട ഇ​ട​മി​ല്ല.

30 ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ചെ​റി​യ വി​ശ്ര​മമു​റി​യാ​ണു​ള്ള​ത്. കെ​ട്ടി​ട​മാ​ണെ​ങ്കി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഗാ​രേ​ജി​ലാ​ണ് ജീ​വ​ന​ക്കാ​ർ രാ​ത്രി ക​ഴി​ച്ചു കൂ​ട്ടു​ന്ന​ത്. ശു​ചി​മു​റിക​ളു​ടെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ർഫോ​ഴ്‌​സി​ന് സ്ഥ​ലം തേ​ടു​ന്ന.ു. ഇ​റി​ഗേ​ഷ​ൻ വ​കുപ്പി​ന്‍റെ കീ​ഴി​ലു​ള്ള മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്നു ആ​ദ്യം നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ലം ല​ഭി​ച്ചി​ല്ല. പി​ന്നി​ട് പോ​ട്ട​യി​ൽ ന​ഗ​രസ​ഭ മി​നി​മാ​ർ​ക്ക​റ്റി​ന്‍റെ സ്ഥ​ലം അ​നു​വാ​ദിക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും അ​തും ല​ഭി​ച്ചി​ല്ല.

ഇ​പ്പോ​ൾ അ​ഗ്നിര​ക്ഷാനി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ജീ​ർ​ണ​ാവ​സ്ഥ​യി​ലാ​ണ്. അ​തി​ര​പ്പി​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​ര​ന്ത ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​ഗ്നിര​ക്ഷാനി​ല​യം ദു​ര​വ​സ്ഥ​യി​ൽ നി​ന്നും മോ​ച​നം തേ​ടു​ക​യാ​ണ്.

Latest News

Corehub Up